Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ ടീമിന് ജന്മനാട്ടില്‍ വീരോചിത സ്വീകരണം

റാബത്: ചരിത്രം സൃഷ്ടിച്ച് ഖത്തറില്‍ നിന്നും തിരിച്ച് ജന്മനാട്ടിലെത്തിയ മൊറോക്കന്‍ ടീമിന് ഉജ്വല സ്വീകരണം നല്‍കി. പതിനായിരങ്ങളാണ് തെരുവോരങ്ങളില്‍ തങ്ങളുടെ പ്രിയ ടീമിനെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തിയത്.

ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തുക എന്ന അസാധ്യമായ നേട്ടം കൈവരിച്ചെത്തിയ ദേശീയ ഫുട്‌ബോള്‍ ടീമിന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മായ സ്വീകരണം ലഭിച്ചത്. ആഫ്രിക്കന്‍, അറബ് ഫുട്‌ബോളില്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കിയ ടീമിനെ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ചയാണ് തലസ്ഥാനമായ റാബത്തില്‍ ഇറങ്ങിയത്.
തുടര്‍ന്ന് റബാത്തിന്റെ പ്രധാന നിരത്തിലൂടെ ഓപ്പണ്‍-ടോപ്പ് ബസിലൂടെ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് മൊറോക്കക്കാര്‍ കളിക്കാരെ അഭിവാദ്യം ചെയ്യാന്‍ എത്തിയിരുന്നു.

അറ്റ്‌ലസ് ലയണ്‍സ് എന്നറിയപ്പെടുന്ന മൊറോക്കോ ടീം ഖത്തര്‍ ലോകകപ്പില്‍ എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ചവരാണ്. വമ്പന്‍ ടീമുകളായ ബെല്‍ജിയം, പോര്‍ച്ചുഗല്‍,സ്‌പെയിന്‍ എന്നിവരെയെല്ലാം തകര്‍ത്താണ് സെമിഫൈനലിലെത്തിയത്. സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് ക്രൊയോഷ്യയോട് ലൂസേഴ്‌സ് ഫൈനലും കളിച്ചാണ് ടീം ഖത്തറില്‍ നിന്നും മടങ്ങിയെത്തിയത്.

Related Articles