Current Date

Search
Close this search box.
Search
Close this search box.

2030 ലോകകപ്പ്: ആതിഥേയത്വത്തിനിടം പിടിച്ച മൊറോക്കോയിലെങ്ങും ആരവം

റാബത്: 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആറ് രാജ്യങ്ങളിലിടം പിടിച്ചിരിക്കുകയാണ് വടക്കന്‍ ആഫ്രിക്കന്‍ അറബ് രാഷ്ട്രമായ മൊറോക്കോ. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അപ്രതീക്ഷിതമായി സെമിഫൈനല്‍ വരെയെത്തി കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മൊറോക്കോയിലേക്ക് തന്നെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് വിരുന്നെത്തുന്നതിന്റെ ആരവത്തിലാണ് രാജ്യവും നാട്ടുകാരും.

ഫുട്‌ബോളിന് വലിയ പ്രധാന്യം കല്‍പിക്കുന്ന രാജ്യമാണ് മൊറോക്കോ. മൊറോക്കോക്ക് പുറമെ മൂന്ന് ഭൂഖണ്ഡങ്ങളിലായി സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളാണ് വേദി് പങ്കിട്ടെടുത്തത്. ലോകകപ്പിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മാറ്റങ്ങളും ഫിഫ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2025 ആഫ്രിക്കന്‍ കപ്പ് (ആഫ്‌കോണ്‍) ആതിഥേയത്വം വഹിക്കാനുള്ള അവസരും മൊറോക്കോയ്ക്ക് ലഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ലോകകപ്പിന് വോദിയൊരുങ്ങുന്നത്. ഫിഫയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ മൊ റോക്കോയിലെ തെരുവുകളിലും ഫുട്‌ബോള്‍ ക്ലബുകളിലും ആഘോഷങ്ങളും ആര്‍പ്പുവിളികളുമായി ജനങ്ങള്‍ തെരുവിലിറങ്ങി.

‘ഒരു മൊറോക്കന്‍ പൗരന്‍ എന്ന നിലയില്‍, പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും സഹായത്തോടെ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അതില്‍ അഭിമാനിക്കുന്നു,’ മൊറോക്കന്‍ ഫുട്‌ബോള്‍ ആരാധകനായ ജാനറ്റ് പറഞ്ഞു.

‘ഇത് ഒരു മികച്ച സംഭവമായി മാറും, 2022 ലോകകപ്പില്‍ ഞങ്ങള്‍ അനുഭവിച്ച അതേ സന്തോഷം ഞങ്ങള്‍ അനുഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ മറ്റൊരു ആരാധകന്‍ പ്രതികരിച്ചു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ വലിയ രാജ്യങ്ങളുമായി ചേര്‍ന്ന് മൊറോക്കോ, ലോകകപ്പ് പോലെയുള്ള ഒരു വലിയ ഇവന്റില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, അതിനാല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, ദൈവകൃപയോടെ അത് നന്നായി നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മൊറോക്കോ വിജയികളാകട്ടെയെന്നും മറ്റൊരു ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles