Current Date

Search
Close this search box.
Search
Close this search box.

മൊറോകയില്‍ അറബി ഭാഷക്കെതിരെയുള്ള നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധം

റാബത്: മൊറോകയിലെ ഔദ്യോഗിക ഭാഷയായ അറബിക്കെതിരെ നിയമനിര്‍മാണം നടപ്പാക്കാനുള്ള അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. രാജ്യത്ത് ശാസ്ത്രീയ രീതിയില്‍ ഫ്രഞ്ച് ഭാഷ പഠിപ്പിക്കാനാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ആരോപിക്കുന്നത്. മൊറോകന്‍ പ്രതിനിധിസഭാംഗവും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി തലവനുമായ നൂറുദ്ദീന്‍ മീദിയാന്‍ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് നിലവിലുള്ള അറബി വല്‍ക്കരണവും അറബി പഠനവും നിലനിര്‍ത്തണമെന്നും ഇത് രാജ്യതത്തിന്റെ ഭരണഘടനയില്‍ ഉണ്ടെന്നും ഇതിനെതിരെയുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് അംഗീകാരമുള്ള ഭാഷയാണ് അറബി. ഇതിനെതിരെ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles