Current Date

Search
Close this search box.
Search
Close this search box.

യുക്രൈന്‍ രക്ഷാദൗത്യം: ‘മോദി യു.പി തെരഞ്ഞെടുപ്പിനായി ഗംഗയുടെ പേര് ദുരുപയോഗപ്പെടുത്തുന്നു’

ബംഗളൂരു: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുക്രൈന്‍ രക്ഷാ ദൗത്യത്തിനായി ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗംഗയുടെ പേര് ദുരുപയോഗപ്പെടുത്തുകയാണെന്ന് കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ കുറ്റപ്പെടുത്തി.

‘യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉക്രെയ്നിലെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയുടെ പേര് ഉപയോഗിക്കുന്നു, അതിനാല്‍ ഇത് ഇപ്പോള്‍ നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുന്നു. ഗംഗാ നദി ബി.ജെ.പി നേതാക്കളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.

2011ല്‍ ലിബിയയില്‍ നിന്ന് 15,000-ത്തിലധികം ആളുകളെ ചെറിയ അറിയിപ്പുകള്‍ കൊണ്ട് ഒഴിപ്പിച്ചു. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ അലംഭാവം നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിച്ചു. മുന്‍ സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എന്തുകൊണ്ട് ബിജെപി സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞില്ല? ബി.ജെ.പി അതിവേഗം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നവീന്‍ ഞങ്ങളോടൊപ്പം ജീവിച്ചിരിക്കുമായിരുന്നു, 20,000 വിദ്യാര്‍ത്ഥികളെ ആഘാതത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നു-സിദ്ധരാമയ്യ പറഞ്ഞു.

യുക്രെയ്ന്‍ പ്രതിസന്ധിയുടെ കാലത്ത് കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ ജനസമ്പര്‍ക്കം മെച്ചപ്പെടുത്താന്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ബിജെപി നേതാക്കള്‍ ഓരോ പ്രതിസന്ധിയും കൂടുതല്‍ പ്രചാരണത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് അവിടെ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ. അധിനിവേശത്തെക്കുറിച്ചും വരാനിരിക്കുന്ന പ്രതിസന്ധിയുടെ നിരവധി സൂചനകളെക്കുറിച്ചും 2021 നവംബര്‍ മുതല്‍ റഷ്യയുടെ മതിയായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇന്ത്യന്‍ ഭരണകൂടം ഗൗനിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles