Current Date

Search
Close this search box.
Search
Close this search box.

ഹരിയാനയില്‍ വീണ്ടും രണ്ട് പള്ളികള്‍ കൂടി തീ വെക്കാന്‍ ശ്രമം

നൂഹ്: കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നൂഹ് ജില്ലയില്‍ രണ്ട് മുസ്ലിം പള്ളികള്‍ കൂടി തീ വെച്ച് നശിപ്പിക്കാന്‍ വീണ്ടും കലാപകാരികളുടെ ശ്രമം. വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബുധനാഴ്ച രാത്രി നൂഹിലെ ടൗറു പട്ടണത്തില്‍ അക്രമികള്‍ രണ്ട് പള്ളികള്‍ക്ക് കൂടി തീയിടാന്‍ ശ്രമിച്ചത്. നൂഹില്‍ കര്‍ഫ്യൂ നിലനില്‍ക്കെ രാത്രി 11.30 ഓടെയാണ് രണ്ട് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ നുഹിലെ രണ്ട് പള്ളികള്‍ക്ക് നേരെ ക്രൂഡ് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു, ഇത് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കാന്‍ ഫയര്‍ എഞ്ചിനുകള്‍ അയച്ചതായി പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ആരും തീകൊളുത്താന്‍ ശ്രമിക്കുന്നതായി കണ്ടില്ലെന്ന് ടൗരു പോലീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച സ്‌ക്രോളിനോട് പറഞ്ഞു. സംഭവത്തില്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പള്ളിയില്‍ സൂക്ഷിച്ചിരുന്ന പരവതാനി മാത്രമാണ് ഭാഗികമായി കത്തിനശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രക്കു തടഞ്ഞതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ നൂഹില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘ്പരിവാര്‍ നേതാവിന്റെ മുസ്ലിം വിദ്വേഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. അക്രമം അയല്‍ ജില്ലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഹരിയാനയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.

ഗുരുഗ്രാമില്‍ ഒരു മസ്ജിദ് കത്തിക്കുകയും അതിലെ ഇമാം വെന്ത് മരിക്കുകയും ചെയ്തു, നിരവധി വാഹനങ്ങള്‍ കത്തിച്ചു, മുസ്ലീം കുടുംബങ്ങളുടെ കടകളും കുടിലുകളും തെരഞ്ഞെുപിടിച്ച് കത്തിച്ചു, നൂറുകണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

 

Related Articles