Current Date

Search
Close this search box.
Search
Close this search box.

കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതകം: പ്രതിഷേധം കെട്ടടങ്ങാതെ യു.എസ്

മിനസോട്ട: കറുത്ത വര്‍ഗ്ഗക്കാരനായ ഡുവാന്റ് റൈറ്റിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം അമേരിക്കന്‍ നഗരമായ മിനസോട്ടയില്‍ മൂന്നാം ദിനവും കെട്ടടങ്ങിയില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് വെളുത്ത വംശജനായ പൊലിസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ കറുത്ത വര്‍ഗ്ഗക്കാരനെ വെടിവെച്ചു കൊന്നത്.

ചൊവ്വാഴ്ച നൂറുകണക്കിന് പേരാണ് പൊലിസിന്റെ വംശീയ വിദ്വേഷത്തിനെതിരെ തെരുവിലിറങ്ങിയത്. പൊലിസ് ആസ്ഥാനത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. പൊലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. പൊലിസിനു നേരെ പ്രതിഷേധക്കാര്‍ പടക്കമെറിഞ്ഞു. പൊലിസ് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

ദേശീയ സുരക്ഷ സേനയും ഗാര്‍ഡ് പൊലിസുമടക്കം കനത്ത സൈനിക വ്യൂഹത്തെയാണ് സുരക്ഷക്കായി നഗരത്തില്‍ വിന്യസിച്ചത്. പൊലിസ് ആസ്ഥാനത്ത് വെച്ച ബാരിക്കേഡിന് മുകളിലൂടെ പ്രക്ഷോഭകര്‍ കുപ്പികളും മറ്റു വസ്തുക്കളും എറിഞ്ഞു. തുടര്‍ന്ന് രാത്രി 10ന് ശേഷം പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടുന്നതും മാര്‍ച്ച് നടത്തുന്നതും നിരോധിച്ചു. മിനസോട്ടയിലെ ബ്രൂക്ലിന്‍ സെന്ററിന് മുന്നില്‍ കഴിഞ്ഞ മൂന്ന് ദിവസവും രാത്രിയാണ് പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ആരോപണ വിധേയരായ പൊലിസ് ഉദ്യോഗസ്ഥര്‍ രാജി വെച്ചിരുന്നു.

Related Articles