Current Date

Search
Close this search box.
Search
Close this search box.

താന്‍ വീട്ടുതടങ്കലിലെന്ന് മെഹബൂബ മുഫ്തി; നിഷേധിച്ച് പൊലിസ്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീണ്ടും വീട്ടു തടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പത്താന്‍ നഗരം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും താന്‍ വീട്ടുതടങ്കലിലാണെന്നും അവകാശപ്പെട്ട് ബുധനാഴ്ച മുഫ്തി തന്നെയാണ് ട്വീറ്റ് ചെയ്തത്. തന്റെ വീടിന്റെ ഗേറ്റ് ലോക്ക് ചെയ്ത ഫോട്ടോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരില്‍ താളമേളങ്ങള്‍ മുഴക്കി ചുറ്റിക്കറങ്ങുമ്പോള്‍, ഒരു സാധാരണക്കാരന്റെ വിവാഹത്തിന് പോകാന്‍ ആഗ്രഹിച്ചതിന് ഞാന്‍ വീട്ടുതടങ്കലിലാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങള്‍ ഇത്ര എളുപ്പത്തില്‍ റദ്ദാക്കാന്‍ കഴിയുമെങ്കില്‍, ഒരു സാധാരണക്കാരന്റെ ദുരവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.’ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീര്‍ സന്ദര്‍ശിക്കുന് അമിത് ഷാ ബുധനാഴ്ച ബാരാമുള്ള ടൗണില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്.

എന്നാല്‍ ജമ്മു കശ്മീര്‍ പോലീസ് ഈ വാദം നിഷേധിച്ചിട്ടുണ്ട്. മുഫ്തിക്ക് യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ യാത്രക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ശ്രീനഗര്‍ പോലീസ് അറിയിച്ചു. ”അവള്‍ ട്വീറ്റ് ചെയ്ത ചിത്രം ബംഗ്ലാവില്‍ ഗേറ്റിന്റെ ഉള്ളില്‍ സ്വന്തമായി പൂട്ടിയിട്ടുള്ളതാണ്,” പോലീസ് പറഞ്ഞു. പത്താനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാരാമുള്ള പോലീസ് സൂപ്രണ്ട് ചൊവ്വാഴ്ച തന്നോട് പറഞ്ഞതായും മുഫ്തി അവകാശപ്പെട്ടു.

Related Articles