Current Date

Search
Close this search box.
Search
Close this search box.

മാര്‍ടിന്‍ അഡ്‌ലര്‍ പുരസ്‌കാരം ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസൈനിക്ക്

ഗസ്സ സിറ്റി: പ്രമുഖ മാധ്യമ അവാര്‍ഡ് ആയ മാര്‍ടിന്‍ അഡ്‌ലര്‍ മാധ്യമ പുരസ്‌കാരം മിഡിലീസ്റ്റ് ഐ പോര്‍ട്ടലിലെ ഫലസ്തീന്‍ വനിത മാധ്യമപ്രവര്‍ത്തക മഹ ഹുസൈനി കരസ്ഥമാക്കി. റോറി പെക് ട്രസ്റ്റും ലണ്ടനിലെ സ്വീഡന്‍ എംബസിയും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്.

ഫലസ്തീനില്‍ നിന്നുള്ള സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും ജീവസുറ്റതാക്കാന്‍ അവര്‍ പ്രകടിപ്പിച്ച അസാധാരണമായ ധൈര്യവും അര്‍പ്പണബോധവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയതെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തകനും അവാര്‍ഡ് കമ്മിറ്റിയംഗവുമായ ക്ലൈവ് മെയ്‌റി പറഞ്ഞു. ട്രസ്റ്റിന്റെ മൂല്യങ്ങളെയും ധാര്‍മ്മികതയെയും കണക്കാക്കിയും മറച്ചുവെക്കാതെ വാര്‍ത്തകള്‍ക്ക് മുന്നില്‍ വളരെ ധൈര്യത്തോടെ പ്രവര്‍ത്തിച്ച ഒരാള്‍, ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വാര്‍ത്തകള്‍ ലോകത്തിനു മുന്നിലെത്തിച്ചതുമെല്ലാം മുന്‍നിര്‍ത്തിയാണ് അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തുഷ്ടയാണെന്നും വിനീതയാണെന്നും മഹ ഹുസൈനി പ്രതികരിച്ചു. ഈ അഭിമാനകരമായ സമ്മാനം നേടുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം അര്‍ത്ഥമുണ്ട്. കാരണം ജനനം മുതല്‍ എന്റെ ജീവിതത്തില്‍ പകുതിയോളം ഉപരോധത്തിന് കീഴില്‍ ജീവിക്കുകയും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍, പത്രപ്രവര്‍ത്തനം കേവലം ഒരു തൊഴില്‍ എന്നതിലുപരിയായി മാറുന്നു.

ശബ്ദമില്ലാത്തവര്‍, വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലുകള്‍, ഉപരോധം, കരിമ്പട്ടികയിലുള്ളവര്‍ എന്നിവയുടെ ഇരകളായവര്‍ക്ക് ശബ്ദമായി അത്തരം കഠിനമായ സാഹചര്യങ്ങളെ വെല്ലുവിളിക്കാനുള്ള ഒരു ജോലിയായിരുന്നു ഇതെന്നും മഹ പ്രതികരിച്ചു. 2018 മുതല്‍ മിഡില്‍ ഈസ്റ്റ് ഐക്കു വേണ്ടി ഗസ്സയിലെ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നത് മഹ ഹുസൈനിയാണ്.

Related Articles