Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാന് സഹായവുമായി ഫ്രാന്‍സ്,ജര്‍മനി,യു.കെ

തെഹ്‌റാന്‍: കോവിഡ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന ഇറാന് സഹായവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. ഫ്രാന്‍സ്,ജര്‍മനി,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആരോഗ്യ മേഖലയിലേക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ജര്‍മനിയാണ് ആദ്യത്തെ സഹായം എത്തിച്ചത്. നോവല്‍ കൊറോണ വൈറസുമായി മല്ലിടുന്ന ഇറാനില്‍ ചൊവ്വാഴ്ച മരണം 2898ലെത്തി. 44606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിര്‍ഭാഗ്യവശാല്‍ 3703 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ആരോഗ്യ മന്ത്രാലയം വക്താവ് കിആനുഷ് ജഹന്‍പുര്‍ പറഞ്ഞു. ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്.

Related Articles