Current Date

Search
Close this search box.
Search
Close this search box.

മികച്ച എഡിറ്റോറിയലിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ് ഒ അബ്ദുറഹ്‌മാന്

തിരുവനന്തപുരം: 2021ലെ കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്‍ അര്‍ഹനായി. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. മാധ്യമം ദിനപത്രത്തിലെ എഡിറ്റോറിയല്‍ ”അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനടപടികള്‍” ആണ് ഒ അബ്ദുറഹ്‌മാനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എ. ഹേമചന്ദ്രന്‍ ഐ.പി.എസ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, മിനി സുകുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോടും അധികൃതരോടും സമൂഹത്തോടും ആവശ്യപ്പെടുകയും അവബോധം നല്‍കുകയും ചെയ്യുന്നതായിരുന്നു എഡിറ്റോറിയലിന്റെ ഉള്ളടക്കം.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles