Current Date

Search
Close this search box.
Search
Close this search box.

കുരിശില്‍ മക്‌ഡൊണാള്‍ഡിന്റെ പ്രതിമ: പ്രതിഷേധവുമായി ക്രൈസ്തവര്‍

തെല്‍അവീവ്: ഇസ്രായേലിലെ മ്യൂസിയത്തില്‍ റൊണാള്‍ഡ് മക്‌ഡൊണാള്‍ഡിന്റെ പ്രതിമ കുരിശിലേറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈഫ നഗരത്തിലെ ആര്‍ട് മ്യൂസിയത്തിലും ക്രിസ്തു മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതിമ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ഇസ്രായേലിലെയും അറബ് ലോകത്തെയും ക്രൈസ്തവ വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.

‘മക് ജീസസ്’ എന്ന പേരിട്ടാണ് ശില്‍പം മക്‌ഡൊണാള്‍ഡ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്. ശില്‍പം നീക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിശ്വാസികള്‍ ഹൈഫയിലെ മ്യൂസിയത്തിലേക്ക് മാര്‍ച്ച് നടത്തി. മ്യൂസിയത്തിനു നേരെ ബോംബേറും കല്ലേറും നടന്നതായി ഇസ്രായേല്‍ പൊലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു.

സംഭവത്തില്‍ തിങ്കളാഴ്ച ചര്‍ച്ച് അധികൃതര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. യേശു ക്രിസ്തുവിനെയും കന്യാമറിയത്തെയും അവഹേളിക്കുന്ന വേറെയും പ്രദര്‍ശനങ്ങളും ഉണ്ടെന്നും ഇവയെല്ലാം നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാവണമെന്നും ചര്‍ച്ച് അധികാരികള്‍ ആവശ്യപ്പെട്ടു.

Related Articles