Current Date

Search
Close this search box.
Search
Close this search box.

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ മഥുര കോടതിയുടെ ഉത്തരവ്

മഥുര: നഗരത്തിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ സര്‍വേ നടത്താന്‍ മഥുര കോടതി ഉത്തരവിട്ടു. ശനിയാഴ്ച ലൈവ് ലോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍വേ നടത്തി ജനുവരി 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കൃഷ്ണന്റെ ജന്മസ്ഥലത്തിന് മുകളിലാണ് മുസ്ലീം പള്ളി പണിതതെന്ന് അവകാശപ്പെട്ട് ഹിന്ദുസേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

മസ്ജിദിന് ചുറ്റുമുള്ള 13.37 ഏക്കര്‍ ഭൂമിയില്‍ ഗുപ്ത അവകാശവാദമുന്നയിക്കുകയും അവിടെയുള്ള കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഷാഹി ഈദ്ഗാ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഗുപ്തക്കു പുറമെ കോടതിയില്‍ നിരവധി പേര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ ഈ പള്ളിയില്‍ വെച്ച് പ്രാര്‍ത്ഥന നടത്തുന്നത് നിരോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1991-ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് നീക്കം ചെയ്യാനുള്ള ഹരജി 2020 സെപ്റ്റംബര്‍ 30-ന് സിവില്‍ കോടതി തള്ളിയിരുന്നു.

Related Articles