Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദക്കെതിരെ ഡല്‍ഹിയിലും യു.പിയിലും വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധം നടന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം ഡല്‍ഹി ജുമാ മസ്ജിദ് സമീപത്തുനിന്നാണ് റാലി തുടങ്ങിയത്. മുഹമ്മദ് നബിയെ നിന്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഒരു മണിക്കൂറിന് ശേഷം റാലി പിരിച്ചുവിട്ടു. മസ്ജിദ് അധികൃതര്‍ പ്രതിഷേധത്തിന് അഹ്വാനം നല്‍കിയിട്ടില്ലെന്നും ആരാണ് ഇതിന്റെ സംഘാടകരെന്ന് അറിയില്ലെന്നും ജുമാ മസ്ജിദ് ഇമാം അറിയിച്ചു.

ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ലഖ്‌നോ, കാണ്‍പൂര്‍, ഫിറോസാബാദ് എന്നീ നഗരങ്ങളിലും പ്രതിഷേധമുണ്ടായി. എവിടെയും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിട്ടും ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ഇതുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles