Current Date

Search
Close this search box.
Search
Close this search box.

പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: മുഖ്യമന്ത്രിയോട് മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച നിവേദനങ്ങളില്‍ ആവശ്യപ്പെട്ടു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമായെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രാഫ. കെ.ആലിക്കുട്ടി മുസ്ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡണ്ട് കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ജംഇയ്യതുല്‍ ഉലമാ ഹിന്ദ് കേരള ഘടകം പ്രസിഡണ്ട് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി എന്നിവരും ഇക്കാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ മുസ്ലിം ലീഗും നിയമസഭയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

 

Related Articles