Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുര്‍ക്കിയില്‍ മാളുകളും സലൂണുകളും തുറന്നു

അങ്കാറ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ അടച്ചിട്ടിരുന്ന ഷോപ്പിങ് മാളുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്നു. രണ്ടു മാസത്തെ അടച്ചിടലിനു ശേഷമാണ് തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും അണുവിമുക്ത നടപടികളും ഒരുക്കിയാണ് മാളുകളും കടകളും തുറക്കാന്‍ അനുമതി നല്‍കിയത്.

തിങ്കളാഴ്ച മുതല്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തൊട്ടാകെ കൊറോണ വൈറസ് വ്യാപനം കുറയുകയും മരണസംഖ്യ കുറയുകയും ചെയ്തതോടെയാണ് ഇളവുകള്‍ നല്‍കിയത്. ഏഴ് ആഴ്ചകള്‍ക്കു ശേഷം രാജ്യത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദം നല്‍കുന്നുണ്ട്. മാര്‍ച്ച് 21നായിരുന്നു രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ആകെ 3786 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 138657 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

Related Articles