Current Date

Search
Close this search box.
Search
Close this search box.

പരിശീലനത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം നിരസിച്ച് മാലിദ്വീപ് മാധ്യമപ്രവര്‍ത്തകര്‍

മാലി: പരിശീലനം നല്‍കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ വാഗ്ദാനം നിരസിച്ച് മാലിദ്വീപിലെ മാധ്യമപ്രവര്‍ത്തകര്‍. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ക്ഷണം നിരസിച്ചത്. ഡിസംബര്‍ 28ന് മാലിദ്വീപ് മീഡിയ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് പ്രതിഷേധവും ബഹിഷ്‌കരണവുമറിയിച്ചത്.

ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാലിദ്വീപിലെ പത്രപ്രവര്‍ത്തകര്‍ക്ക് പരിശീലനവും നൈപുണ്യ വികസന അവസരങ്ങളും നല്‍കുന്നതിനുള്ള പരിശീലനമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയിരുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹിന്ദു പാര്‍ലമെന്റില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ പരാമര്‍ശിച്ചും ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായി ഭരണകൂടമടക്കം നടത്തുന്ന വിവേചനങ്ങളും അതിക്രമങ്ങളും പരാമര്‍ശിച്ചുകൊണ്ടാണ് പരിശീലന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും ‘അടിച്ചമര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്’ ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മാലിദ്വീപ് മീഡിയ കൗണ്‍സില്‍ പ്രസിഡന്റ് ഷബാന്‍ ഫഹ്‌മി പറഞ്ഞു.

Related Articles