Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായിക്കിനെ മലേഷ്യന്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യും

ക്വാലാലംപൂര്‍: പ്രമുഖ ഇസ്‌ലാമിക മതപ്രഭാഷകനും മലേഷ്യയില്‍ സ്ഥിരതാമസക്കാരനുമായ ഡോ. സാകിര്‍ നായിക്കിനെ ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മലേഷ്യയിലെ പരമ്പരാഗത ന്യൂനപക്ഷ വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി എന്ന ആരോപണത്തെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദിനെ ഉദ്ധരിച്ച് അല്‍ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തെ രാജ്യത്ത് നിന്നും കയറ്റി അയക്കുന്ന കാര്യത്തില്‍ മന്ത്രിസഭയിലും രാജ്യത്തും ശക്തമായ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യയിലെ ന്യൂനപക്ഷമായ ചൈനക്കാരെക്കുറിച്ചും ഹിന്ദു വിഭാഗത്തെക്കുറിച്ചും നടത്തിയ പരാമര്‍ശത്തില്‍ സാകിറിനെ പൊലിസ് ചോദ്യം ചെയ്യുമെന്ന് വ്യാഴാഴ്ച രാത്രി ആഭ്യന്തര മന്ത്രി മുഹ്യയുദ്ദീന്‍ യാസീന്‍ ആണ് വ്യക്തമാക്കിയത്.

ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് നായിക്കിനെതിരെ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ ഏജന്‍സി കേസെടുത്തത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്നായിരുന്നു അവരുടെ മൊഴി. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് അടക്കം ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനായി പൗരത്വം നല്‍കുകയും ചെയ്തു. സാക്കിറിനെ എത്രയും വേഗം വിട്ടുനല്‍കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യ ആവശ്യം നിരസിക്കുകയായിരുന്നു.

Related Articles