Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മലേഷ്യയില്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

ക്വാലാലംപൂര്‍: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മലേഷ്യ ഡിസംബര്‍ 31 വരെ നീട്ടി. ഈ വര്‍ഷാവസാനം വരെ മലേഷ്യയിലേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യുദ്ദീന്‍ യാസീന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യമറിയിച്ചത്.

ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ മലേഷ്യയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിരളമായ ക്ലസ്റ്ററുകളാണ് സമൂഹവ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഡിസംബര്‍ 31 വരെ അടച്ചിടാനും പബ്ബുകളും നിശാക്ലബുകളുമടക്കം അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. മലേഷ്യയില്‍ ഇതുവരെയായി 9000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 125 പേരാണ് മരിച്ചത്.

Related Articles