Current Date

Search
Close this search box.
Search
Close this search box.

ആരാധകരെ വിലക്കെടുത്തെന്ന വാദം തെറ്റ്, മലയാളികള്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ പ്രേമികള്‍: ലോകകപ്പ് സി.ഇ.ഒ

ദോഹ: ഖത്തറിനെതിരെയുള്ള ആരോപണങ്ങളെ തള്ളി ലോകകപ്പ് ഫുട്‌ബോള്‍ സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവിധ ടീമുകളുടെ ആരാധകരുടെ റാലിയും ഖത്തര്‍ ടീമിന് പിന്തുണ അര്‍പ്പിച്ചുള്ള പ്രവാസികളുടെ ആഘോഷവുമെല്ലാം പെയ്ഡ് ആണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ ഇതെല്ലാം തള്ളി രംഗത്തെത്തിയ അല്‍ ഖാതര്‍ മലയാളി ആരാധകരെ വിലക്കെടുക്കേണ്ട ആവശ്യമില്ലെന്നും കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ ഫുട്്‌ബോളിനെ സ്‌നേഹിക്കുന്നവരാണ്. എല്ലാവരും കരുതുന്നത് അവിടെ ക്രിക്കറ്റ് മാത്രമാണ് വലിയ കായിക വിനോദമെന്നാണ്. പക്ഷെ ഫുട്‌ബോളിനാണ് അവിടെ ഒന്നാം സ്ഥാനം. ധാരാളം ഇന്ത്യക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍ എല്ലാ ആഴ്ചകളിലും വ്യത്യസ്ത പരിപാടികള്‍ നടത്തുന്നു. അവരെ വിലക്കെടുത്തു എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇത് എല്ലാവരുടെയും ലോകകപ്പാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles