Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകള്‍ ഒരുമയുടെ സന്ദേശ വാഹകരാവുക: ടി.ആരിഫലി

കോഴിക്കോട്: മതവിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി ദുര്‍ബലരാക്കാന്‍ ബോധപ്പൂര്‍വ്വം ശ്രമം നടത്തുന്ന ഇക്കാലത്ത് മഹല്ലുകളും മസ്ജിദുകളും എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്നതിന്റെയും സന്ദേശം പരത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി.പൈങ്ങോട്ടായില്‍ പുതുതായി നിര്‍മ്മിച്ച അല്‍ ഫുര്‍ഖാന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ സംബന്ധിച്ച ഇസ്ലാമിന്റെ സങ്കല്‍പ്പം പ്രയോ?ഗത്തില്‍ കാണിച്ചുക്കൊടുക്കുന്ന മനുഷ്യരുടെ കേന്ദ്രമായി അല്‍ഫുര്‍ഖാന്‍ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അല്‍ഫുര്‍ഖാന്‍ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ വി.പിബഷീര്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ എഴുപത്തി അഞ്ചു വര്‍ഷമായി നാം അനുഭവിച്ചുവരുന്ന ഭരണഘടനദത്ത അവകാശങ്ങള്‍ ഒന്നൊന്നായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ കാഴ്ച്ചയാണ് പാര്‍ലമെന്റിന് അകത്തും പുറത്തും കാണാന്‍ സാധിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വടകര ലോക്‌സഭ എം.പി കെ മുരളീധരന്‍ പറഞ്ഞു. മതവിഭാഗീയത സൃഷ്ടിക്കുന്ന ഇക്കാലത്ത് മതമൈത്രിയെന്ന നമ്മുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ആരാധനാലയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ഫുര്‍ഖാന്റെ കീഴില്‍ ആരംഭിക്കുന്ന ഭവനപദ്ധതിക്ക് എം കുഞ്ഞബ്ദുല്ലയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കുറ്റ്യാടി എം.എല്‍.എ കെ.പി കുഞ്ഞമ്മദ്ക്കുട്ടിയും ലൈബ്രററിയുടെ പ്രഖ്യാപനം എം.കെ മൊയ്തുവില്‍ നിന്നും പുസ്തകം സ്വീകരിച്ച് മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയും നിര്‍വ്വഹിച്ചു.

മഹല്ലിന് നല്‍കുന്ന വഖ്ഫ് സ്വത്തിന്റെ പ്രമാണ കൈമാറ്റം പുത്തലത്ത് മൂസ്സ ഹാജിയില്‍ നിന്ന് മഹല്ല് പ്രസിഡന്റ് എ.കെ അബ്ദുലത്തീഫ് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി വനിത പ്രസിഡന്റ് പി.വി റഹ്‌മാബി, സോളിഡാരിറ്റി വൈസ് പ്രസിഡന്റ് സി.ടി സുഹൈബ്,ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പിസിദ്ധീഖ്,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.ശാക്കിര്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ , തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഹംസ വായേരി,നജ്മുന്നിസ, ആയിശടീച്ചര്‍, നൊച്ചാട് കുഞ്ഞബ്ദുല്ല,യു.മൊയ്തു മാസ്റ്റര്‍,ചുണ്ടയില്‍ മൊയ്തുഹാജി, ടി.വിഅഹമ്മദ്,കെ.കെചന്ദ്രന്‍,ടി.കെ അലി, കെ.സിഷാക്കിര്‍ എന്നിവര്‍ സംസാരിച്ചു.

കെ നൗഷാദ് സമാപനം നിര്‍വ്വഹിച്ചു.അല്‍ഫുര്‍ഖാന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ എഞ്ചിനിയര്‍മാരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ഉച്ചക്ക് നടന്ന ജുമുഅ പ്രാര്‍ത്ഥനക്ക് ടി ആരിഫലി നേതൃത്വം നല്‍കി. കെ.ഫൈസല്‍ സ്വാ?ഗതവും എ.കെ റിയാസ് നന്ദിയും പറഞ്ഞു. അല്‍ഫുര്‍ഖാന്‍ ഇമാം ഹാഫിസ് അക്‌റം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

Related Articles