Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സുരക്ഷ: നഗരങ്ങളില്‍ ഒന്നാം സ്ഥാനം മദീനക്ക്, ദുബൈക്ക് മൂന്നാം സ്ഥാനം

റിയാദ്: ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ പ്രവാചക നഗരമായ മദീന ഒന്നാം സ്ഥാനത്ത്. ഗള്‍ഫിലെ തന്നെ മറ്റൊരു നഗരമായ ദുബൈക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ ദിവസം യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കമ്പനിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ നിരക്കുകളും രാത്രി സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്നതുമായ ഘടകങ്ങളാണ് പഠനത്തിനെടുത്തത്. അതേസമയം, പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹി ഇടം പിടിച്ചത്. ലോകത്ത് തന്നെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന നഗരമായ ഡല്‍ഹിയെ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

10ല്‍ 10 പോയിന്റം നേടിയാണ് ലോകത്തിലെ മദീന ഒന്നാം സ്ഥാനത്ത് എത്തിയത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 10 ല്‍ എത്ര സ്‌കോര്‍ ലഭിക്കുന്നു എന്ന് നോക്കിയാണ് പട്ടിക തരം തിരിച്ചിരുന്നത്. 9.06 സ്‌കോറുമായി തായ്ലന്‍ഡിലെ ചിയാങ് മായ് ആണ് രണ്ടാം സ്ഥാനത്ത്. 9.04 സ്‌കോര്‍ നേടി ദുബൈ മൂന്നാം സ്ഥാനത്തുമെത്തി. പൊതു ഗതാഗതത്തില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും, സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ സുരക്ഷിതമായ നഗരമാണ് ദുബൈയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡല്‍ഹിയും ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരുമെല്ലാം ഏറ്റവും കുറവ് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Related Articles