Current Date

Search
Close this search box.
Search
Close this search box.

പിതാവിനെ കാണാനാകാതെ മഅ്ദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങും

കൊച്ചി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജാമ്യം ലഭിച്ച് കേരളത്തിലെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി ഇന്ന് തിരിച്ച് ബംഗളൂരവിലേക്ക് തന്നെ മടങ്ങും. എന്നാല്‍, എന്തിനാണോ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത് അക്കാര്യം പൂര്‍ത്തിയാക്കാനാകാതെയാണ് മഅ്ദനി മടങ്ങുന്നത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. അസുഖം മൂര്‍ഛിച്ചതിനാല്‍ യാത്ര ചെയ്യാനാകാതെ നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

ജാമ്യ ഇളവ് വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ജൂണ്‍ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. ഇന്നു രാത്രി 9.30നുള്ള ഇന്‍ഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. കര്‍ണാടക പൊലീസ് സംഘവും കൂടെയുണ്ട്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ 12 ദിവസത്തെ ഇളവിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയത്.

ജൂണ്‍ 26ന് വൈകീട്ട് വിമാനമാര്‍ഗമാണ് മഅ്ദനി കൊച്ചിയിലെത്തിയത്. അവിടെനിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പിതാവിനെ കാണാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ബംഗളൂരുവിലേക്കു തന്നെ തിരികെ മടങ്ങുന്നത്.

Related Articles