Current Date

Search
Close this search box.
Search
Close this search box.

ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ‘അന്തിമ യുദ്ധം’ പ്രഖ്യാപിച്ച് ഖലീഫ ഹഫ്തര്‍

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ‘അന്തിമ യുദ്ധം’ പ്രഖ്യാപിച്ച് ജനറല്‍ ഖലീഫ ഹഫ്തര്‍. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാരില്‍ നിന്നും ട്രിപ്പോളി പിടിച്ചെടുക്കാന്‍ കഴിഞ്ഞ എട്ട് മാസമായി സംഘര്‍ഷം നടക്കുന്നുണ്ട്. ഇതാണ് തീവ്രത വര്‍ധിപ്പിക്കുമെന്ന് ഹഫ്താര്‍ അറിയിച്ചത്.

സ്വതന്ത്രവും സത്യസന്ധവുമായി ഓരോ ലിബിയക്കാരനും പ്രതീക്ഷിച്ചിരിക്കുന്ന വിശാലവും സമ്പൂര്‍ണ്ണവുമായ ആക്രമണത്തിന്റെ ശൂന്യവേള വന്നിരിക്കുന്നതായി വ്യാഴാഴ്ച ടെലിവിഷനില്‍ അഭിസംബോധന ചെയ്ത് കൊണ്ട് ഹഫ്തര്‍ പറഞ്ഞു. നമ്മുടെ തലസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതിക്കും സ്വാതന്ത്ര്യത്തിനുമായുള്ള ഒരു സമ്പൂര്‍ണ യുദ്ധം ഞങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുകയാണ്. അതിനായി ഞങ്ങളുടെ നായകര്‍ മുന്നേറുന്നു- അദ്ദേഹം പറഞ്ഞു.

ദീര്‍ഘ കാലം ലിബിയയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുഅമ്മര്‍ ഖദ്ദാഫി 2011ലെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ചതിന് ശേഷം ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല. തുടര്‍ന്ന് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗം യു.എന്നിന്റെ പിന്തുണയുള്ള ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (GNA) ആണ് ഭരണം നടത്തുന്നത്. കിഴക്ക് ഭാഗത്ത് ഹഫ്തറിന്റെ നേതൃത്വത്തിലുള്ള യു.എ.ഇയുടെ പിന്തുണയുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി (LNA)യുമാണ് ഭരണം നടത്തുന്നത്. GNA തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് വാദിച്ചാണ് ഹഫ്തര്‍ യുദ്ധം ചെയ്യുന്നത്.

Related Articles