Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനെതിരെ പൊലിസ് അതിക്രമമെന്ന് റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖില്‍ ന്യൂനപക്ഷ വിഭാഗമായ എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന് വിവേചനവും പൊലിസ് അതിക്രമവും നേരിടുന്നതായി ആരോപണം. ഇറാഖിലെ എല്‍ ജി ബി ടി ക്യു ആളുകള്‍ തങ്ങളുടെ കമ്മ്യൂണിറ്റിക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ മൂലം നിരന്തരമായ ഭയത്തിലാണ് കഴിയുന്നതെന്ന് സംഘടന പ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു), ഇറാഖലെ എല്‍ജിബിടിക്യു മനുഷ്യാവകാശ സംഘടനയായ ഇറാക്വീര്‍ എന്നിവയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

86 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങളും ഇറാഖി പോലീസും സായുധ സംഘങ്ങളും എല്‍ജിബിടിക്യു ആളുകള്‍ക്കെതിരെ നടത്തുന്ന ഓണ്‍ലൈന്‍ ഉപദ്രവവും ഉള്‍പ്പെടുന്നു.

ചില കേസുകളില്‍, 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ദുരുപയോഗവും വിവരിക്കുന്നുണ്ട്. നീളമുള്ള മുടിയുള്ളതിനാല്‍ പോലീസ് തന്നെ തടഞ്ഞുവെച്ചുവെന്നും തന്റെ ബാഗ് പൊലിസ് തിരഞ്ഞതിന് ശേഷം, അവര്‍ കൊവിഡിനായി ഉപയോഗിക്കുന്ന വിറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തി, തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വച്ചതായി ആരോപിച്ച് അറസ്റ്റ് ചെയ്‌തെന്നും ഹൈദര്‍ അല്‍ജസീറയോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പരാതികളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ എല്‍.ജി.ബി.ടി സമൂഹം ഉന്നയിക്കുന്നത്.

Related Articles