Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: ലബനാനില്‍ പ്രതിഷേധം അക്രമാസക്തമായി

ബെയ്‌റൂത്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. നേരത്തെ തന്നെ ആഭ്യന്തര യുദ്ധം രൂക്ഷമായ ലെബനാനില്‍ കോവിഡ് കൂടി എത്തിയതോടെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയായിരുന്നു. വിലക്കയറ്റം രൂക്ഷമായതോടെയും കറന്‍സിക്ക് മൂല്യമിടിയികുകയും ചെയ്തതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ജനങ്ങള്‍ ബാങ്കുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ടയറുള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രക്ഷോഭകരെ സുരക്ഷാസൈന്യം അറസ്റ്റു ചെയ്ത് നീക്കി. പൊലിസ് ടിയര്‍ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയത്. കറന്‍സിയുടെ മൂല്യമിടിഞ്ഞതോടെ ദശലക്ഷക്കണക്കിന് പേരുടെ ശമ്പളത്തെയും സമ്പാദ്യത്തെയും സാരമായി ബാധിച്ചു.ഇവര്‍ക്കു നേരെ പൊലിസ് വെടിയുതിര്‍ക്കുക കൂടിയ ചെയ്തതോടെ മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. അതേസമയം, ആകാശത്തേക്കാണ് വെടിവച്ചതെന്നാണ് പൊലിസ് പറഞ്ഞത്. കഴിഞ്ഞ ആറു മാസത്തിനിടെ 50 ശതമാനമാണ് ലബനീസ് പൗണ്ട് ഇടിഞ്ഞത്.

Related Articles