Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു

ബെയ്‌റൂത്ത്: ലെബനാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായ രീതിയില്‍ വര്‍ധിക്കുന്നതിനാലാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ വീണ്ടും നടപ്പിലാക്കുന്നത്. ആരാധനാലയങ്ങള്‍,സിനിമാ ഹാളുകള്‍,നൈറ്റ്ക്ലബ്ബുകള്‍,സ്‌പോര്‍ട്‌സ് സെന്ററുകള്‍,പ്രധാന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടച്ചിടണമെന്ന് അധികൃതര്‍ അറിയിച്ചു.

കടകള്‍,സ്വകാര്യ കമ്പനികള്‍,ബാങ്കുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. ഓഗസ്റ്റ് 10 വരെയാകും നിയന്ത്രണങ്ങള്‍. ബലിപെരുന്നാള്‍ വേളയിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ മാത്രം ലെബനാനില്‍ 132 പുതിയ കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ മരിക്കുകയും ചെയ്തു. ആകെ ലെബനാനില്‍ 51 പേരാണ് മരിച്ചത്.

Related Articles