Current Date

Search
Close this search box.
Search
Close this search box.

അതിർത്തി തർക്കം അവസാനിപ്പിക്കുന്നതിന് ചർച്ചക്ക് തയാറായി ഇസ്രായേലും ലബനാനും

വാഷിങ്ടൺ: ദീർഘകാലമായി തുടരുന്ന അതിർത്തി തർക്കം അവസാനിപ്പിക്കുന്നതിന് യു.എസിന്റെ മധ്യസ്ഥയിലുള്ള ചർച്ചക്ക് ഇസ്രായേലും ലബനാനും തയാറായി. അതിർത്തി തർക്കം നിരവധി സംഘട്ടനങ്ങൾ കാരണമായിട്ടുണ്ട്. ഇസ്രായേലും ലബനാനും ഇപ്പോഴും ഔദ്യോ​ഗികമായി യുദ്ധത്തിന് സന്നദ്ധമായി നിൽക്കുന്ന രാഷ്ട്രങ്ങളാണ്.

ലബനാനിലെ മൂന്ന് സമുദ്ര ഊർജ ബ്ലോക്കിന്റെ അറ്റത്തെ മേഖല ഉൾപ്പെടുന്ന കര-സമുദ്ര അതിർത്തികൾക്കായി ഇരു രാഷ്ട്രങ്ങളും ദശാബ്ദങ്ങളായി പോരാടികൊണ്ടിരിക്കുകയാണ്. ഇരു രാഷ്ട്രങ്ങളെയും ചർച്ചക്ക് ക്ഷണിച്ച് മധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിക്കുകയാണ് യു.എസ്. ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബർറി ചർച്ചക്ക് തയാറാണെന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു.

Related Articles