Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കമ്പനികളെയും ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രായേലിനെയും അതിന്റെ ഉത്പന്നങ്ങളെയും ബന്ധപ്പെട്ട കമ്പനികളെയും ബഹിഷ്‌കരിക്കാനുള്ള നിലപാട് പുതുക്കി കുവൈത്ത്. ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതിനുള്ള റീജിയണല്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സിലാണ് തീരുമാനം. ജനറല്‍ അഡിമനിസ്‌ട്രേഷന്‍ ഓഫ് കസ്സംസ് ഡയറക്ടറിന്റെ നിര്‍ദേശങ്ങള്‍ക്കും ബഹിഷ്‌കരണ ഓഫീസിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി, ഇസ്രായേലിന്റേതോ നിരോധിത കമ്പനികളുടേതോ ആണെന്ന് സംശയിക്കുന്ന ഏതൊരു ചരക്കും, ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും കണ്ടുകെട്ടുകയും ചെയ്യുമെന്ന് യോഗത്തില്‍ കുവൈത്ത് പ്രതിനിധി മശാരി അല്‍ ജാറുല്ല പറഞ്ഞതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെ ഇസ്രായേല്‍ ബഹിഷ്‌കരണ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ കോണ്‍ഫറന്‍സ് പ്രസിഡന്റ് പ്രശംസിച്ചതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്സംസിലെ ഇസ്രായേല്‍ ബഹിഷ്‌കരണ ഓഫീസിലെ നിയമ ഉപദേഷ്ടാവായ അല്‍ ജാറുല്ല പറഞ്ഞു. അറബ് സ്റ്റേറ്റ്‌സ് ലീഗ് സെക്രട്ടേറിയറ്റ് ജനറലുമായി ഏറ്റവും സജീവമായി ഓഫീസാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ആയുധമാണ് ബഹിഷ്‌കരണ നിയമങ്ങള്‍. കോണ്‍ഫറന്‍സ് എടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും അറബ് ബഹിഷകരണ ഓഫീസുകള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം അല്‍ ജാറുല്ല ഊന്നിപറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles