Current Date

Search
Close this search box.
Search
Close this search box.

കോവിഡ് നിയന്ത്രണം: കുവൈത്ത് കര, കടല്‍ അതിര്‍ത്തി അടക്കുന്നു

കുവൈത്ത് സിറ്റി: കോവിഡിന്റെ രണ്ടാം വരവിനെത്തുടര്‍ന്ന് അതിര്‍ത്തികള്‍ അടക്കാനൊരുങ്ങി കുവൈത്ത്. ബുധനാഴ്ച മുതല്‍ കര, കടല്‍ അതിര്‍ത്തികള്‍ അടക്കുമെന്ന് കുവൈത്ത് ഗവര്‍ണ്‍മെന്റ് അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പുതിയ കോവിഡ് അണുബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തികള്‍ അടച്ചിടുമെന്നാണ് മന്ത്രിസഭ അറിയിച്ചത്.

അതേസമയം, കുവൈത്ത് പൗരന്മാര്‍, ആഭ്യന്തര തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, പൗരന്മാരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിന് അനുവാദമുണ്ട്. അതിര്‍ത്തി അടക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കില്ല. സൗദി- കുവൈത്ത് ന്യൂട്രല്‍ സോണില്‍ ജോലി ചെയ്യുന്നവരെയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാരല്ലാത്തവര്‍ക്കുള്ള പ്രവേശനം കുവൈത്ത് ശനിയാഴ്ച വിലക്കിയിരുന്നു.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും കഫേകളിലും പൊതുസ്ഥലങ്ങളിലും കുവൈത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തേക്കുള്‌ല പ്രവാസികളുടെ യാത്രക്കും തിരിച്ചുപോക്കിനും ഈ മാസമാദ്യത്തില്‍ തന്നെ നിയന്ത്രണമുണ്ടായിരുന്നു. കോവിഡ് കേസുകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയതോടെ മറ്റു രാഷ്ട്രങ്ങളെപോലെ കുവൈത്തും നിയന്ത്രണം ശക്തമാക്കുകയായിരുന്നു.

Related Articles