Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത്: എതിര്‍ ലിംഗത്തെ അനുകരിക്കുന്നത് കുറ്റമല്ലെന്ന് കോടതി

കുവൈത്ത് സിറ്റി: എതിര്‍ ലിംഗക്കാരെ അനുകരിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമം കുവൈത്ത് ഭരണഘടനാ കോടതി ബുധനാഴ്ച റദ്ദാക്കി. കോടതിയുടെ തീരുമാനത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്വാഗതം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശത്തിന് വേണ്ടിയുള്ള വഴിത്തിരിവാണ് ഈ നീക്കമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കില്‍ 198 റദ്ദാക്കുന്നതിന് കേസ് ഫയല്‍ ചെയ്ത കുവൈത്ത് അഭിഭാഷകന്‍ അലി അര്‍റയ്യാന്‍ നിയമം റദ്ദാക്കിയതായി അറിയിച്ചു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. നിയമം വലിയ തോതില്‍ അവ്യക്തവും വിശാലവുമായിരുന്നു. മനഃശാസ്ത്ര, ഹോര്‍മോണുമായി ബന്ധപ്പെട്ട സംഭാവനകള്‍ ഉള്ളതിനാല്‍ മെഡിക്കല്‍, ഭരണഘടനാ അടിസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ഞങ്ങളുടെ പ്രതരോധമെന്ന് അലി അര്‍റയ്യാന്‍ എ.എഫ്.പിയോട് പറഞ്ഞു.

കുവൈത്ത് അധികാരികള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഏകപക്ഷീയമായ അറസ്റ്റ് ഉടന്‍ നിര്‍ത്തുകയും, ട്രാന്‍സ്‌ഫോബിക് നിയമത്തിന് കീഴില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും വിധികളും റദ്ദാക്കുകയും ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ ലയ്യിന്‍ മഅലൂഫ് പറഞ്ഞു.

2018ല്‍ ഒമാന്‍, സ്ത്രീകളുടെ വേഷത്തിലും വസ്ത്രത്തിലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന് ഒരു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ ശിക്ഷയും പിഴയും ലഭിക്കുന്ന ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles