Current Date

Search
Close this search box.
Search
Close this search box.

പെരുന്നാള്‍ നമസ്‌കാരം: കോഴിക്കോട് നിയന്ത്രണങ്ങളോടെ പരമാവധി പേര്‍ക്ക് പങ്കെടുക്കാം

കോഴിക്കോട്: ബലിപെരുന്നാള്‍ നമസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പരമാവധി പേര്‍ക്ക് പങ്കെടുക്കാന്‍ തീരുമാനമായി. ഓരോ പള്ളിയിലും ആറടി അകലം പാലിച്ച് ഉള്‍ക്കൊള്ളുന്ന ആളുകള്‍ക്ക് പങ്കെടുക്കാമെന്നാണ് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായത്.

ബലികര്‍മ്മത്തില്‍ ഓരോ ഉരുവിനും അഞ്ച് വീതം ആളുകള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിക്കുക, പത്ത് വയസ്സിനു താഴെയും അറുപത്തി അഞ്ച് വയസ്സിന് മുകളിലുമുള്ളവര്‍ പങ്കെടുക്കാതിരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, തെര്‍മല്‍ സ്‌കാനര്‍ പരിശോധന നടത്തുക, തുടങ്ങിയവ കര്‍ശനമായമായി പാലിക്കാനും ധാരണയായി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ (സമസ്ത), സി.മുഹമ്മദ് ഫൈസി, ജി.അബുബക്കര്‍ (കാന്തപുരം വിഭാഗം ), ഡോ.ഉസൈന്‍ മടവൂര്‍, (കെ.എന്‍.എം) മുസ്തഫ പാലാഴി (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ സാംബശിവന്‍, കോഴിക്കോട് റൂറല്‍ എസ്.പി ,സിറ്റി കമ്മിഷണര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Related Articles