Current Date

Search
Close this search box.
Search
Close this search box.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: സമസ്ത നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം

ചേളാരി: കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനവും പൊതുസമ്മേളനവും 22ന് ശനിയാഴ്ച വൈകു: 3 മണിക്ക് കൂട്ടിക്കല്‍ ജംഗ്ഷനില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.

ഹാജി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനവും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി നന്ദിയും പറയും.

Related Articles