Current Date

Search
Close this search box.
Search
Close this search box.

മതമൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കുക: കെ.എന്‍.എം

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന മതമൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് കെ.എന്‍.എം ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. കലാപത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കലാപപ്രദേശങ്ങളില്‍ വളര്‍ന്നുവരുന്ന സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശമാണ് മനുഷ്യര്‍ക്ക് നല്‍കേണ്ടത്. ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന നീക്കങ്ങളാണ് ഉണ്ടാകേണ്ടത്.

പൗരത്വ നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നവര്‍ ആഗ്രഹിക്കുന്നത് വര്‍ഗീയകലാപങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു ഭീതി വിതക്കാനാണ്. നാട്ടില്‍ കൂടുതല്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി, പ്രൊഫ: എന്‍ വി അബ്ദുറഹിമാന്‍, ഡോ:എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, നൂര്‍ മുഹമ്മദ് നൂരിഷ, വളപ്പില്‍ അബ്ദുസ്സലാം, ഹനീഫ് കായക്കൊടി, സി,സി സലീം,വി.കെ ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles