Current Date

Search
Close this search box.
Search
Close this search box.

വിദേശ രാജ്യങ്ങള്‍ക്ക് സംരംഭം തുടങ്ങാന്‍ ഇളവുകളുമായി സൗദി

റിയാദ്: രാജ്യത്ത് കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിദേശരാജ്യങ്ങള്‍ക്ക് പ്രോത്സാഹനവുമായി സൗദി. വിദേശരാജ്യങ്ങളെ സൗദിയിലേക്ക് ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായി വിവിധ ഇളവകുള്‍ നല്‍കാനാണ് സൗദി ശ്രമിക്കുന്നത്. ഇതിനായി കമ്പനികളുടെ പശ്ചിമേഷ്യന്‍ ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്നും അല്ലാത്ത കമ്പനികളുമായുള്ള ഇടപാട് റദ്ദാക്കുമെന്നും സൗദി അറിയിച്ചു. നിലവില്‍ മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും പശ്ചിമേഷ്യയിലെ ആസ്ഥാനം ദുബൈയിലാണ്. ഇത് സൗദിയിലേക്ക് മാറ്റി വ്യവസായ-വാണിജ്യ മേഖലയില്‍ പുത്തന്‍ ഉണര്‍വ് പകരാനാണ് സൗദി ശ്രമിക്കുന്നത്.

ആസ്ഥാനം സൗദിയിലേക്ക് മാറ്റുക എന്ന് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരം രാജ്യത്ത് സ്ഥാപനം ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി കമ്പനികള്‍ക്ക് നികുതിയിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ ഒരു പാക്കേജും സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിവിധ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് സൗദിയില്‍ ആസ്ഥാനമില്ലെങ്കില്‍ 2024 ജനുവരി ഒന്ന് മുതല്‍ അത്തരം വാണിജ്യ സ്ഥാപനങ്ങളുമായോ കമ്പനികളുമായി കരാര്‍ ഉണ്ടാക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും സാമ്പത്തിക ചോര്‍ച്ച പരിമിതപ്പെടുത്താനും വിദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles