Current Date

Search
Close this search box.
Search
Close this search box.

‘ഉര്‍ദുഗാനെ കൊല്ലണം’; ബാനറുകള്‍ ഉയര്‍ത്തിയവര്‍ക്കെതിരെ അപ്പീല്‍ നല്‍കി

ബേണ്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ പ്രരിപ്പിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയ നാല് പേരെ കുറ്റവിമുക്തമാക്കിയതിനെതിരെ സ്വിസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതായി ബേണിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് അറിയിച്ചു. 2017 മാര്‍ച്ച് 25ന് സ്വിസ് പാര്‍ലമെന്റ്‌ന് മുന്നില്‍ നടന്ന സംഭവത്തിലെ പ്രതികളെ കുറ്റവിമുക്താക്കിയതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് ‘ബ്ലിക്ക്’ പത്രത്തോട് ഞായറാഴ്ച സംസാരിക്കുകയായിരുന്നു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വിസ് പാര്‍ലമെന്റിന് മുന്നില്‍ നടന്ന റാലിക്കിടെയാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ വധിക്കാന്‍ പ്രേരിപ്പിക്കുന്ന ബാനറുകള്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അനുയായികള്‍ ഉയര്‍ത്തിയത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴസ് പാര്‍ട്ടിയെ തീവ്രവാദ സംഘമായാണ് തുര്‍ക്കി കാണുന്നത്. 2017ല്‍ സ്വിസ്റ്റര്‍ലാന്റ്‌ തലസ്ഥാനമായ ബേണിലെ റാലിയില്‍ പങ്കെടുത്തവര്‍ ഉര്‍ദുഗാന് നേരെ തോക്കുചൂണ്ടുന്ന ചിത്രം ഉയര്‍ത്തുകയും, ബാനറില്‍ ഉര്‍ദുഗാനെ വധിക്കണമെന്ന് എഴുതുകയും ചെയ്തിരുന്നു -അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles