Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി കൊലയുടെ പ്രതിയെന്ന് കരുതുന്ന സൗദി പൗരന്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍

പാരിസ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സൗദി പൗരനെ ഫ്രാന്‍സില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഖാലിദ് ഐദ് അല്‍ ഉതൈബിയയാണ് ചൊവ്വാഴ്ച അറസ്റ്റിലായതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദി റോയല്‍ ഗാര്‍ഡിലെ മുന്‍ അംഗമായ ഇദ്ദേഹം ഖഷോഗി കൊല്ലപ്പെട്ട 2018 ഒക്ടോബര്‍ രണ്ടിന് ഖഷോഗി കൊല്ലപ്പെടുന്ന ദിവസം ഇദ്ദേഹം തുര്‍ക്കിയിലെ സൗദി എംബസിയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ സൗദിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കെ ഫ്രാന്‍സിലെ റൊയ്‌സി വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.

33 കാരനായ ഒതൈബി തന്റെ യഥാര്‍ത്ഥ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും ഇന്റര്‍പോളിന്റെ വാണ്ടഡ് പട്ടികയില്‍ ഉള്ളയാളായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles