Current Date

Search
Close this search box.
Search
Close this search box.

ഖാന്‍ അല്‍ അഹ്മര്‍ ഉടന്‍ തകര്‍ക്കുമെന്ന് നെതന്യാഹു

തെല്‍ അവീവ്: ഫലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ ഉടന്‍ തകര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖാന്‍ അല്‍ അഹ്മര്‍ ഖാന്‍ ഉടന്‍ തന്നെ ഇടിച്ചു നിരപ്പാക്കുമെന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. എന്നിരുന്നാലും എപ്പോഴാണ് അതെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല, അതിനായുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍.

നേരത്തെ നിരവധി തവണ ഈ ഗ്രാമം തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ കോടതിയുടെ ഇടപെടല്‍ മൂലം ഇതിന് തടയിടുകയായിരുന്നു. അല്‍ ജഹാലിന്‍ ഗോത്ര സമുദായമാണ് ഈ ഗ്രാമത്തില്‍ വസിക്കുന്നത്.

1950കളുടെ തുടക്കത്തില്‍ വെസ്റ്റ് ബാങ്കില്‍ നിന്നും നിര്‍ബന്ധിത കുടിയേറ്റത്തിനിരയായവരാണ് ഈ വിഭാഗം. ആ സമയം വെസ്റ്റ് ബാങ്ക് ജോര്‍ദാനിന്റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോള്‍ ഇസ്രായേലിന്റെ അധിനിവേശത്തിന്റെ ഭാഗമായി ഈ ഗ്രാമം കൈവശപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കം.

Related Articles