Current Date

Search
Close this search box.
Search
Close this search box.

‘ഈ ചെടി ഇന്ന് ഒരു ദൃഢവൃക്ഷമായി മാറിയിരിക്കുന്നു, പിഴുതെറിയാമെന്നത് മൂഢത്വമാണ്’ -ഖാംനഈ

തെഹ്‌റാന്‍: ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. പൗരന്മാര്‍ക്കെതിരെ രാജ്യത്ത് തുടരുന്ന അക്രമം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആയത്തുല്ല അലി ഖാംനഈയുടെ പ്രതികരണം. തങ്ങളുടെ രാജ്യം ദൃഢവൃക്ഷമാണെന്ന് ഖാംനഈ പറഞ്ഞു.

ഈ ചെടി ഇന്ന് ഒരു ദൃഢവൃക്ഷമായി മാറിയിരിക്കുന്നു. ആരെങ്കിലും പിഴുതെറിയാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മൂഢത്വമാണ് -സ്‌റ്റേറ്റ് ടി.വി പ്രസ്താവനയില്‍ ഖാംനഈ വെള്ളിയാഴ്ച പറഞ്ഞു.

രാജ്യത്തെ ബഹളങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഉത്തരവാദി ഇസ്രായേലും യു.എസുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് കുറ്റപ്പെടുത്തിയിരുന്നു. മാസങ്ങളായി തെഹ്‌റാനിലും വിവിധ പ്രവിശ്യകളിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. 22 കാരിയായ മഹ്‌സ അമീനി കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ ധാര്‍മിക പൊലീസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹ്‌സ അമീനി കൊല്ലപ്പെടുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles