Current Date

Search
Close this search box.
Search
Close this search box.

‘ഖാദിയാനിസം ഒരു പഠനം’ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കോഴിക്കോട്: ‘ഖാദിയാനിസം ഒരു പഠനം’ പി.പി അബ്ദുറഹ്‌മാന്‍ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മാധ്യമം, മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് കേരള (സി.എസ്.ആര്‍) ആണ് ഡോക്യുമെന്ററി നിര്‍മിച്ചത്. കൊടിയത്തൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.എസ്.ആര്‍ ഡയറക്ടര്‍ ടി മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.

ഖാദിയാനിസത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എം മുഹമ്മദ് മദനി, കാക്കിരി അബ്ദുല്ല, ഇ.എന്‍ ഇബ്‌റാഹീം മൗലവി, എം അബ്ദുര്‍റഹ്‌മാന്‍ മദനി, കെ.സി.സി മുഹമ്മദ് അന്‍സാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ എം എ അബ്ദുസ്സലാം മാസ്റ്റര്‍, പി.വി.എ പ്രീം റോസ്, ഹംസ അലനല്ലൂര്‍, അജ്മല്‍ മുഈന്‍, ഇ.എന്‍ അബ്ദുര്‍റസാഖ് എന്നിവര്‍ സംസാരിച്ചു.

കോളനി വാഴ്ചക്കാലത്ത്, അധിനിവേശ ശക്തികള്‍ക്ക് കാര്യമായ ചെറുത്ത് നില്‍പ് നേരിടേണ്ടി വന്നത് ഒരു മതസമൂഹമെന്ന നിലക്ക് മുസ്്ലിംകളില്‍ നിന്നായിരുന്നുവെന്നത് ചരിത്ര സത്യമാണ്. മുസ്്ലിംകള്‍ക്കെതിരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചു കൊണ്ട് ഒരു പ്രവാചകനെ തന്നെ വാഴിക്കുകയായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം.

ഇസ്ലാമിന്റെ സാംസ്‌കാരിക തകര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് രൂപം കൊണ്ട ഖാദിയാനിസത്തിനെതിരെ ആശയപരമായ പോരാട്ടം സംഘടിപ്പിക്കാനായിരുന്നു പി.പി അബ്ദുര്‍റഹ്‌മാന്‍ കൊടിയത്തൂര്‍. ഖാദിയാനിസത്തിന്റെ വേര് ചികഞ്ഞുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Related Articles