Current Date

Search
Close this search box.
Search
Close this search box.

സമസ്ത പൊതുപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. 2021 ഏപ്രില്‍ 3, 4 തിയ്യതികളിലാണ് പൊതുപരീക്ഷ നടക്കുക. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കേരളത്തിനകത്തും പുറത്തും  പ്രവര്‍ത്തിക്കുന്ന 10275 മദ്‌റസകളിലെ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുക. 2020 നവംബര്‍ 2 മുതല്‍ ഡിസംബര്‍ 1 വരെയാണ് ഫീസ് അടക്കാനുള്ള സമയം.

അപേക്ഷയും ഫീസും ഓണ്‍ലൈന്‍ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷം പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Articles