Current Date

Search
Close this search box.
Search
Close this search box.

നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ: വീണ്ടും കൈകോര്‍ത്ത് ഇഖ്‌റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും

കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇഖ്‌റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും രണ്ട് വര്‍ഷമായി തുടര്‍ന്നു വരുന്ന ചികിത്സാ സഹായ പദ്ധതി 2023-24 കാലയളവിലേക്ക് കൂടി തുടരാന്‍ ധാരണയായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി എണ്‍പതോളം രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു.

ഏരിയ കോഡിനേറ്റര്‍മാര്‍ മുഖേന സ്വീകരിക്കുന്ന ചികിത്സ അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക. ഇഖ്റ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.സി അന്‍വര്‍ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ഇഖ്റ ഹോസ്പിറ്റല്‍ എച്ച്.ആര്‍ മാനേജര്‍ അബ്ദുല്‍ വഹാബ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് മാനേജര്‍ നജ്മുദ്ധീന്‍, ബൈത്തുസ്സകാത്ത് കേരള അസിസ്റ്റന്റ് സെക്രട്ടറി ഫവാസ്, പ്രൊജക്റ്റ് ഡയറക്ടര്‍ പി.പി ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

Related Articles