Current Date

Search
Close this search box.
Search
Close this search box.

‘സാമുദായിക വേര്‍തിരിവ് സൃഷ്ടിച്ച് സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം’

കൊച്ചി: കേരളത്തിലെ മത-സമുദായങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് എഫ്.ഡി.സി.എ (ഫോറം ഫോര്‍ ഡമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി) സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പാലക്കാട് ചക്ലിയ സമുദായത്തിനുനേരെ നടക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കാന്‍ ഭരണകൂടം ഇടപെടണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫോറം ചെയര്‍മാന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ ആവശ്യപ്പെട്ടു.

മതേതരത്വത്തിന് ഏല്‍ക്കുന്ന ഒരോ പോറലും രാജ്യത്തെ അപകടപ്പെടുത്തുന്നതാണെന്നും സാമുദായിക-മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിലൂടെ തല്‍പര കക്ഷികള്‍ കേരളീയ നവോത്ഥാന പാരമ്പര്യങ്ങളെയാണ് തകര്‍ക്കുന്നതെന്ന് ആമുഖ ഭാഷണം നടത്തിയ ഫോറം ജനറല്‍ സെക്രട്ടറി ഒ. അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു.

ദലിത്-പിന്നാക്ക സമുദായങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങളും വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം വൈസ് പ്രസിഡന്റ് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, സെക്രട്ടറിമാരായ പ്രഫ. കെ അരവിന്ദാക്ഷന്‍, ടി.കെ ഹുസൈന്‍, മാധ്യമ പ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി, അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്‍, ജിയോ ജോസ്, ഷൈജു ആന്റണി, അഡ്വ. ഗിരീഷ് നൊച്ചുള്ളി, അഡ്വ. ആര്‍. മനോഹരന്‍, ഡോ. താജുദ്ദീന്‍ ഹസ്സന്‍, എം. സുലൈമാന്‍, സമദ് കുന്നക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles