Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസകാത്ത് കേരള ചെയ്തുവരുന്ന പ്രവർത്തനം പ്രശംസനീയം – ഡോ. ആസാദ് മൂപ്പൻ

പാലക്കാട് : ജനസേവനമേഖലയിൽ ബൈത്തുസകാത്ത് കേരളചെയ്തുവരുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ബൈത്തുസകാത്ത് കേരള 2020-21 വാര്‍ഷിക പദ്ധതി പ്രഖ്യാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്കാത്ത് അർഹനായ ഒരു വ്യക്തിയെ സക്കാത്ത് ദായകനാക്കി മാറ്റുന്ന രീതിയാണ് ബൈത്തുസക്കാത്ത് ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. സഫറുൽ ഇസ്‌ലാം ഖാൻ പറഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങൾ ഉൾപ്പെടെ ലോകത്ത് കൃത്യമായ സകാത്ത് സംവിധാനം ഇല്ലാത്തതാണ് ഇന്ന് കാണുന്ന ദാരിദ്ര്യത്തിനു കാരണം. കേരളത്തിൽ ഇസ്ലാമിക വ്യവസ്ഥ പ്രകാരം കൃത്യമായി സകാത്ത് ശേഖരിക്കുകയും, അതു ദാരിദ്ര്യം അനുഭവിക്കുന്നവർക്കും അർഹരായ മുസ്‌ലിംകളല്ലാത്തവർക്ക് ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന ബൈത്തുസകാത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ചടങ്ങിൽ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി.കെ അലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഇസ്ലാമിൽ നമസ്കാരത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് സക്കാത്ത്. സക്കാത്ത് നൽകുന്നതിലൂടെ ഒരു സമൂഹത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്ന മാനവിക ദർശനമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി കേരള നേതൃത്വം കൊടുക്കുന്ന ബൈത്തുസക്കാത്ത്, ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സമൂഹത്തിന്റെ പ്രയാസങ്ങൾ കൈകാര്യം ചെയ്യുകയാണ് പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹം വിശദീകരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി പദ്ധതി പ്രഖ്യാപനം നടത്തി. 300 വീടുകളുടെ നിർമ്മാണം, 300 വ്യക്തികൾക്ക് തൊഴിൽ പദ്ധതികൾ, 250 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, 500 രോഗികൾക്ക് ചികിത്സാ സഹായം, 100 നിരാലംബർക്ക് പെൻഷൻ, 50 കുടിവെള്ള പദ്ധതികൾ, 50 വ്യക്തികൾക്ക് കടബാധ്യത തീർക്കുന്നതിനുള്ള സഹായം തുടങ്ങിയവയാണ് ഈ വർഷം ലക്‌ഷ്യം വെക്കുന്ന പദ്ധതികൾ. മിനാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദ് ഷാഫി പരിപാടിക്ക് ആശംസകൾ നേർന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാലക്കാട് ഫോർ എൻ സ്‌ക്വയർ റെസിഡൻസിയിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്്‌ലാമി പാലക്കാട് ജില്ല പ്രസിഡന്റ് ബഷീര്‍ ഹസ്സന്‍ നദ് വി സ്വാഗതവും, സെക്രട്ടറി ഹസനാർകുട്ടി നന്ദിയും പറഞ്ഞു. പൊതുജനങ്ങൾക്ക് തത്സമയം പരിപാടി വീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നു.

Related Articles