Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഇടതുപക്ഷത്തോടടുക്കുന്നു എന്ന പ്രചാരണം ദുരുദ്ദേശ്യപരം: അബ്ദുസമദ് പൂക്കോട്ടൂര്‍

കോഴിക്കോട്: ഇടതുപക്ഷത്തിനോട് സമസ്ത അടുക്കുന്നു എന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്ന് മുതിര്‍ന്ന സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാന്‍ സഹകരിക്കണമെന്ന് പറയുന്നത് രാഷ്ട്രീയ സഹകരണമല്ലെന്നും സമസ്തയ്ക്കുള്ളില്‍ ഇതിന്റെ പേരില്‍ ഭിന്നതയുണ്ടാകില്ലെന്നും് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാകാലത്തും സമസ്തയില്‍ ഒരേ അഭിപ്രായം മാത്രമെ ഉളളൂ.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കുകയെന്നത് സമസ്തയുടെ രീതിയാണെന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നെന്നും അതേസമയം എതിര്‍ക്കേണ്ട സന്ദര്‍ഭം വന്നാല്‍ സര്‍ക്കാരിനെ എതിര്‍ക്കുകതന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതായും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Related Articles