Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ ഫയല്‍സിന് ന്യൂസ്‌ലാന്റില്‍ പ്രദര്‍ശനാനുമതിയില്ല

ക്രൈസ്റ്റ്ചര്‍ച്ച്:  വിവാദമായ ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സിന് ന്യൂസ്‌ലാന്റില്‍ പ്രദര്‍ശനാനുമതിയില്ല. സിനിമയ്ക്ക് ന്യൂസ്‌ലാന്റ് സെന്‍സര്‍ ബോര്‍ഡ് ആണ് അനുമതി നിഷേധിച്ചത്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയതവും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രം വലിയ തോതില്‍ സാമുദായിക ദ്രുവീകരണത്തിന് ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, ചിത്രത്തിന് നേരത്തെ ന്യൂസ്‌ലാന്റില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചതോടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉത്തരവിടുകയായിരുന്നു.

മാര്‍ച്ച് 11നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. 1989-90 കാലഘട്ടത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ നടത്തിയ പലായനത്തിന്റെ കഥ എന്നാണ് സിനിമയുടെ ഇതിവൃത്തമായി സംഘാടകര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച വിവേചനമെന്ന പേരില്‍ സിനിമ മുഴുവന്‍ കടുത്ത മുസ്ലിം വിദ്വേഷവും വര്‍ഗ്ഗീയതയുമാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ന്യൂസ്‌ലാന്റ് സെന്‍സര്‍ ബോര്‍ഡ് ‘ദി കശ്മീര്‍ ഫയല്‍സിന്’ 16 വയസിന് മുകളിലുള്ളവര്‍ക്ക് കാണാന്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
എന്നാല്‍ വിവിധ മുസ്ലിം സംഘടനകള്‍ പരാതി നല്‍കിയപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നു. അതേസമയം, നിരോധനത്തിനെതിരെ ന്യൂസ്‌ലാന്റ് മുന്‍ ഉപപ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.

Related Articles