Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് കര്‍ണാടക 4% മുസ്ലീം ക്വാട്ട എടുത്തുകളഞ്ഞു

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീങ്ങള്‍ അടക്കം മറ്റു പിന്നാക്ക ന്യൂനപക്ഷങ്ങക്കുള്ള 4 ശതമാനം സംവരണം റദ്ദാക്കുകയും ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിനായി രണ്ട് പുതിയ വിഭാഗങ്ങളെ കൂടി പ്രഖ്യാപിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പുതിയ പ്രഖ്യാപനം. 4 ശതമാനമുണ്ടായിരുന്ന ഒബിസി മുസ്ലീം ക്വാട്ട വൊക്കലിഗകള്‍ക്കും ലിംഗായത്തുകള്‍ക്കുമായി വിഭജിക്കുകയാണ് ചെയ്തത്. ക്വാട്ടയ്ക്ക് അര്‍ഹതയുള്ള മുസ്ലീങ്ങളെ ഇപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു.

‘ഞങ്ങള്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്,’ ബൊമ്മൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്വാട്ട വിഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ക്യാബിനറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തു, ഞങ്ങള്‍ അത് നടപ്പിലാക്കി’ അദ്ദേഹം പറഞ്ഞു.

നേരത്തെ, ക്വാട്ട വിഭജനം ഇപ്രകാരമായിരുന്നു: കാറ്റഗറി 1 (പിന്നാക്ക വിഭാഗങ്ങള്‍) 4 ശതമാനം, കാറ്റഗറി 2 എ (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, അല്ലെങ്കില്‍ ഒബിസികള്‍) 15 ശതമാനം, കാറ്റഗറി 2 ബി (മുസ്ലിംകള്‍) 4 ശതമാനം, കാറ്റഗറി 3 എ (വൊക്കലിഗസ്) 4 ശതമാനം, കാറ്റഗറി 3 ബി (പഞ്ചംശാലി ലിംഗായത്ത് ഉള്‍പ്പെടെയുള്ള ലിംഗായത്തുകള്‍, മറാത്തകള്‍, ബണ്ട്‌സ്, ക്രിസ്ത്യാനികള്‍) 5 ശതമാനം, എസ്സി 15 ശതമാനം, പട്ടികവര്‍ഗം (എസ്ടി) 3 ശതമാനം.

പുതിയ ഉത്തരവ് പ്രകാരം കാറ്റഗറി 1 (പിന്നാക്ക വിഭാഗങ്ങള്‍) 4 ശതമാനം, കാറ്റഗറി 2 എ (ഒബിസി) 15 ശതമാനം, കാറ്റഗറി 2 ബി ആരുമില്ല, കാറ്റഗറി 2 സി (വൊക്കലിഗകള്‍) 6 ശതമാനം, കാറ്റഗറി 2 ഡി (പഞ്ചമശാലി ലിംഗായത്തുകള്‍, മറാത്തകള്‍, ബണ്ടുകള്‍, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ലിംഗായത്തുകള്‍) 7 ശതമാനം. എസ്.സി 17 ശതമാനവും എസ.്ടി 7 ശതമാനവും.

Related Articles