Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ രാത്രി ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ രാത്രി കാലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയത്താണ് ഉച്ചഭാഷിണിക്കും സ്പീക്കറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. മറ്റു സമയങ്ങളില്‍ നിന്നും സ്പീക്കര്‍ ഉപയോഗിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അതേസമയം, ഓഡിറ്റോറിയ, കോണ്‍ഫറന്‍സ് ഹാളുകള്‍, മറ്റു മീറ്റിങ് റൂമുകള്‍ എന്നിവയടക്കം അടച്ചിട്ട റൂമുകള്‍ക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ നിരോധനം മുസ്ലിം പള്ളികളെ ലക്ഷ്യം വെച്ചാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരാണ് കര്‍ണാടകയില്‍ ഭരണം നടത്തുന്നത്. പകല്‍ സമയത്ത് പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളില്‍ ബാങ്ക് വിളിക്കണമെങ്കില്‍ ഇനി മുതല്‍ അധികൃതരില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്.

പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്. പള്ളികളില്‍ ബാങ്കവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലും സമാനമായ ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related Articles