Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ രാമക്ഷേത്രം പണിയാന്‍ 1000 കോടി പ്രഖ്യാപിച്ച് ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം പണിയാന്‍ 1000 കോടി പ്രഖ്യാപിച്ച് ബി.ജെ.പി. രാമനഗര ജില്ലയിലെ രാമദേവര ബേട്ട നഗരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിവിധ ക്ഷേത്രങ്ങളും മഠങ്ങളും നവീകരിക്കാനും വികസിപ്പിക്കാനും 1000 കോടി രൂപ ചിലവഴിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

2023’24 ലെ സംസ്ഥാന ബജറ്റിന്റെ ഭാഗമായാണ് ബൊമ്മൈ പ്രഖ്യാപനം നടത്തിയത് – ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബജറ്റ് പ്രഖ്യാപനമായിരുന്നു ഇത്.

കൊപ്പല്‍ ജില്ലയിലെ അഞ്ജനാദ്രി ഹില്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചതായും സംസ്ഥാന ധനമന്ത്രി കൂടിയായ ബൊമ്മൈ തന്റെ ബജറ്റില്‍ പ്രഖ്യാപിച്ചു.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളും മഠങ്ങളും പുനരുദ്ധരിക്കുന്നതിന് 2022-23ല്‍ 425 കോടി രൂപയും മുഖ്യമന്ത്രി അനുവദിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles