Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ പള്ളിയിലേക്ക് ചെരിപ്പ് എറിഞ്ഞ നാല് പേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ പള്ളിയിലേക്ക് ചെരിപ്പ് എറിഞ്ഞ നാല് പേരെ അറസ്റ്റ് ചെയ്തു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ് ഇത്തരമൊരു പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. സിരിഗുപ്പ പട്ടണത്തില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. നിതീഷ് കുമാര്‍, ഭീമണ്ണ, അശോക്, ആഞ്ജനേയലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റാരോപിതരായവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് അലോക് കുമാര്‍ ട്വിറ്റ് ചെയ്തു.

ഘോഷയാത്ര നിരീക്ഷിക്കാന്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തിന് സാക്ഷികളായിരുന്നെങ്കിലും, തുടക്കത്തില്‍ ഉത്തരവാദികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പ്രതികള്‍ ചെരിപ്പ് എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത് -ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles