Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദം: ശിവമോഗയിലെ ഉത്സവത്തിന് മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക്

ബംഗളൂരു: തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ പ്രസിദ്ധമായ ശിവമോഗ ഉത്സവത്തില്‍ കച്ചവടം ചെയ്യുന്നതിന് മുസ്ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോട്ടെ മാരികംബ ജാത്രെയുടെ നേതൃത്വത്തിലാണ് ഏല്ലാ വര്‍ഷവും ചരിത്ര പ്രസിദ്ധമായ ഉത്സവം നടക്കാറുള്ളത്. ഭാരതീയ ജനതാ പാര്‍ട്ടി, ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് ശിവമോഗയിലെ കോട്ടെ മാരികാംബ ജാത്രയുടെ സംഘാടക സമിതി ഉത്സവ വേളയില്‍ ഒരു മുസ്ലീമിനെയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് ഉത്തരവിറക്കിയത്. ദി ഹിന്ദു ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് കച്ചവടം നടത്താന്‍ കമ്മിറ്റി ഇപ്പോള്‍ ഹിന്ദുത്വ ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോട്ടെ മാരികാംബ ജാത്ര മഹോത്സവം ജാതി-മത ഭേദമന്യേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്. 9.1 ലക്ഷം രൂപയ്ക്ക് ഇവിടെ കടകള്‍ കൈകാര്യം ചെയ്യുന്നതിനും ഫീസ് ഈടാക്കുന്നതിനുമുള്ള ടെണ്ടര്‍ ഒരു നിശ്ചിത വ്യക്തിക്ക് കമ്മിറ്റി ആദ്യം അനുവദിച്ചതിന്റെ വിവരങ്ങള്‍ ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മുസ്ലീം വ്യാപാരികള്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കി. ഇത് യഥാര്‍ത്ഥ ടെണ്ടര്‍ ഉടമയ്ക്ക് നല്‍കിയ അലോട്ട്‌മെന്റ് റദ്ദാക്കാന്‍ കാരണമായി. തുടര്‍ന്ന് ഹിന്ദുത്വ സംഘടനയിലെ അംഗത്തിന് ടെണ്ടര്‍ നല്‍കുകയായിരുന്നു. മാര്‍ച്ച് 19ന്, കമ്മിറ്റി, ഹിന്ദുത്വ ഗ്രൂപ്പുകളുമായുള്ള യോഗത്തിന് ശേഷം, കടകള്‍ അനുവദിക്കുന്നതിനായി പുതിയ ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചത്.

ചില സംഘടനകളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ഇതുവരെ ഉത്സവത്തിനെ വര്‍ഗീയപരമായി കാണാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും ഉത്സവ കമ്മിറ്റി അറിയിച്ചു. വ്യാപാരം നടത്തുന്നതൊഴികെയുള്ള ഉത്സവവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളെ പങ്കെടുക്കാന്‍ അനുവദിക്കുമെന്നും ഉത്സവ കമ്മിറ്റി പ്രസിഡന്റ് എസ്. കെ മാരിയപ്പ പറഞ്ഞു.

Related Articles